ബോളിവുഡിന്റെ എവർഗ്രീൻ നായിക മാധുരി ദീക്ഷിത ്
മജാ മാ എന്ന ചിത്രത്തിലൂടെ മടങ്ങി എത്തി
ബോളിവുഡിന്റെ എക്കാലത്തെയും എവർഗ്രീൻ നായിക മാധുരി ദീക്ഷിത് വീണ്ടും വെള്ളിത്തിരയിൽ. ആനന്ദ് തിവാരി സംവിധാനം നിർവഹിച്ച മജാ മാ 'എന്ന ഹിന്ദി ചിത്രത്തിൽപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് 'മടങ്ങി വരവ്. ഒക്ടോബർ ആദ്യം ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്തത്.
പരമ്പരാഗത ഗുജറാത്തി കുടുംബത്തിലെ വീട്ടമ്മ പല്ലവി എന്ന കഥാപാത്രമായി എത്തിയ മാധുരി അസാമാന്യ പ്രകടനം കാഴ്ച്ച വച്ചു.പല്ലവിയുടെ മകനായ തേജസ് ഒരു സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയുമായി പ്രണയത്തിലാവുന്നതും അവരുടെ വിവാഹം സംബന്ധിച്ച പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മാധുരിയ്ക്കൊപ്പം ഋത്വിക് ഭൗമിക്, ബർഖ സിംഗ്, ഗജരാജ് റാവു, ശ്രിഷ്ടി ശ്രിവാസ്തവ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മജാ മാ യിലൂടെയുള്ള താരത്തിന്റെ മടങ്ങി വരവ് ആഘോഷമാക്കിയിരിക്കുകയാണ് മാധുരി ആരാധകർ.
1999ൽ ഡോക്ടർ ശ്രീറാം നേനെയുമായുള്ള വിവാഹ ശേഷം സിനിമയിൽ വലിയ രീതിയിൽ പ്രത്യക്ഷപ്പെടാതിരുന്ന മാധുരി നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തിയിരിക്കുന്നത്.ബോളിവുഡിൽനൃത്തച്ചുവടുകൾ കൊണ്ടും അഭിനയ മികവു കൊണ്ടും ആരാധകരുടെ ഹൃദയം കവർന്ന താരമാണ് മാധുരി ദീക്ഷിത്.
1984ൽ പുറത്തിറങ്ങിയ അബോദ് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച മാധുരി അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങൾ നിരവധിയാണ്. തേസാബ് , രാം ലഖൻ ,പരിന്ത ത്രിദേവ്,കിഷൻ കനൈയ്യ, സാജൻ, ബേട്ട, രാജ തുടങ്ങിയവ പ്രധാന ചിത്രങ്ങളിൽ ചിലതാണ്. ബേട്ട ചിത്രത്തിലെ 'ദാക്ക് ദാക്ക് കർനേ ലഗാ ' എന്ന ഗാനത്തിലെ നൃത്തം ഉൾപ്പടെ ധാരാളം ചിത്രങ്ങളിലൂടെ മാധുരി എന്ന നർത്തകിയും ശ്രദ്ധ നേടിയിട്ടുണ്ട്.2008ൽ പത്മശ്രീ ലഭിച്ചു.നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |