താരങ്ങളുടെ ചെറുപ്പകാലത്തെ ഫോട്ടോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ മലയാളികളുടെ പ്രിയതാരം ബേസിൽ ജോസഫ് ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അശ്വമേധം പരിപാടിയിൽ പങ്കെടുക്കുമ്പോഴുള്ള വീഡിയോയാണ് വൈറലായത്. എണ്ണ തേച്ച് ചീകിവച്ച മുടിയൊക്കെയുള്ള ബേസിലായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. ഇതിനുപിന്നാലെ രസകരമായ ട്രോളുകളും സൈബറിടത്തിൽ പ്രചരിച്ചു.
എന്നാൽ ഇത്തരം ട്രോളുകളൊക്കെ സ്‌പോർട്‌സ്മാൻ സ്പിരിറ്റിലെടുക്കുകയാണ് ബേസിൽ ചെയ്യാറ്. കുട്ടിക്കാലത്തെ മറ്റൊരു ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ബേസിൽ ഇതിനുമറുപടി നൽകിയത്. ഗിറ്റാർ കൈയിൽ പിടിച്ചിരിക്കുന്ന ചിത്രമായിരുന്നു ബേസിൽ പങ്കുവച്ചത്.
'ആശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്സ്' എന്ന അടിക്കുറിപ്പോടെയാണ് ബേസിൽ ഫോട്ടോ പങ്കുവച്ചത്. പ്രതീക്ഷിച്ചപോലെത്തന്നെ ഇതും വൈറലായി. ടൊവിനോയ്‌ക്ക് ട്രോളാക്കാൻ ഇതിലും വലിയൊരു സാധനം ഇനി കിട്ടാനില്ലെന്നാണ് മിക്കവരും പറയുന്നത്. ഈ പോസ്റ്റിനുള്ള മറുപടി കൊടുക്കെന്ന് പറഞ്ഞ് നിരവധി പേരാണ് ടൊവിനോയെ ടാഗ് ചെയ്തുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. 'എന്നെ ട്രോളാൻ ഞാൻ തന്നെ ധാരാളം', 'എന്തൊക്കെ കഴിവുകളാ കുഞ്ഞിരാമേട്ടന്', ' അതൊക്കെ ഒരു കാലം', 'കുട്ടിക്കാല ഓർമകൾ, സകലകലാ വല്ലഭൻ' - ഇങ്ങനെ പോകുന്നു കമന്റുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |