
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഉർവശി, ബാലതാരമായി സിനിമാ രംഗത്തെത്തിയ ഉർവശി 1985- 1995 കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള താരമായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും വേഷമിട്ടു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഉർവശി നേടി.യരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ വിവാഹജിവിതത്തിലുണ്ടായ മോശം അനുഭവങ്ങളെ കുറിച്ചുള്ള ഉർവശിയുടെ തുറന്നുപറച്ചിലാണ് ശ്രദ്ധ നേടുന്നത്. രഞ്ജിനി ഹരിദാസിന് അനുവദിച്ച അഭിമുഖത്തിലാണ് താരം മനസു തുറന്നത്.
ആദ്യവിവാഹം കഴിഞ്ഞ് ചെന്ന് കയറിയ വീട്ടിലെ അന്തരീക്ഷം താൻ വളർന്നുവന്ന ചുറ്റുപാടിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് ഉർവശി പറയുന്നു. പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ശ്രമിച്ചതിലൂടെ തന്റെ സ്വഭാവത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വന്നു. ഈ മാറ്റങ്ങൾ തന്നെ വൈകാരികമായി തളർത്തിയെന്നും അത് മദ്യപാനത്തിലേക്ക് വഴിമാറിയെന്നും ഉർവശി വെളിപ്പെടുത്തി.
ആ വീട്ടിൽ എല്ലാവരും ഫോർവേഡായ ആളുകളാണ്. അമ്മയും മക്കളും ഒക്കെ ഒരുമിച്ചിരുന്നു ഡ്രിങ്ക്സ് ഒക്കെ കഴിക്കുന്ന ആളുകൾ. അതങ്ങ് പൊരുത്തപ്പെട്ട് പോകാൻ ശ്രമിച്ചുപോയി. അങ്ങനെ ഞാൻ മറ്റൊരാളായി മാറിക്കൊണ്ടിരിക്കുന്നു എന്നറിഞ്ഞപ്പോൾ ഒരുപാട് വൈകിപ്പോയി. ഞാൻ എടുത്ത തീരുമാനമായിരുന്നു വിവാഹം. അത് നല്ലതായിരുന്നു എന്ന് വീട്ടുകാരെ കാണിക്കാനും ഒരുപാട് വാശി കാണിച്ചുവെന്നും ഉർവശി പറഞ്ഞു. എല്ലാം അറിയുന്നത് കലച്ചേച്ചിക്കായിരുന്നു. നേരെ ആക്കാൻ ചേത്തിയും ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും നമ്മൾ വേറെ ഒരാളായി മാറിക്കഴിഞ്ഞുവെന്നും താരം വ്യക്തമാക്കി.
ചെന്നുകയറിയ വീട്ടിൽ നിന്നാണ് ആ ഒരു പരിചയം ഉണ്ടാകുന്നത്. ജോലി കഴിഞ്ഞ് വരുമ്പോൾ ഒന്ന് റിലാക്സാൻ വേണ്ടി എല്ലാവരും കൂടി ഇരുന്ന് കഴിക്കും. പക്ഷേ നമ്മൾ മാത്രം ഒറ്റയാൾ പട്ടാളമായി സമ്പാദ്യത്തിനുള്ള ആളാവുകയും നമുക്ക് ഇഷ്ടമല്ലാതെ പലതും ചെയ്യേണ്ടി വന്നു. അഭിപ്രായ വ്യത്യാസം കൂടുമ്പോൾ ഡ്രിങ്ക്സ് കഴിക്കുന്നത് കൂടും. അതിനനുസരിച്ച് നമ്മുടെ ആരോഗ്യം മോശമാവുകും ചെയ്തു. ഇതൊക്കെ ചെയ്താലും ഉറക്കം വരില്ല. ഭക്ഷണം കഴിക്കാൻ പറ്റാതാകുന്നു. ഇതു രണ്ടും പോയ അവസ്ഥയിൽ മാനസിക നിലമാറും. ഭക്ഷണവും ആരോഗ്യവും ഇല്ലാതെ ഇതിനെ മാത്രം ആശ്രയിച്ചു ജീവിച്ചു. ഇതെല്ലാം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയെന്ന് ഉർവശി വെളിപ്പെടുത്തി.
പക്ഷേ എന്റെ സുഹൃത്തുക്കളും പേഴ്സണൽ സ്റ്റാഫും എല്ലാവരും ചേർന്ന് എന്നെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ മുന്നോട്ടു വന്നു. ആ സമയത്ത് എന്റെ വീട്ടിൽ നിന്നും കുറച്ച് ആളുകൾ സത്യം ഒന്നും പുറത്തുപറയണ്ട എന്ന് പറഞ്ഞു. ഭർത്താവിന്റെ വീട്ടിൽ പോയി ജീവിക്കാൻ ഉള്ളവളാണ് പെൺകുട്ടി എന്ന രീതിയിലാണ് എന്നെ വളർത്തിയത്. ആ രീതിയിൽ ഞാൻ ജീവിച്ചു. അത് മാറാൻ കുറേകാലം എടുത്തുവെന്നും ഉർവശി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |