
പത്തനംതിട്ട: ശബരിമലയിൽ ഭക്തർക്ക് ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരിക്ക്. സ്വാമി അയ്യപ്പൻ റോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ രണ്ടു മലയാളികളുണ്ട്. നാല് ആന്ധ്ര സ്വദേശികളും രണ്ട് തമിഴ്നാട്ടുകാരും പരിക്കേറ്റവരിൽ പെടുന്നു. വീരറെഡ്ഡി (30), നിതീഷ് റെഡ്ഡി (26), ദ്രുവാൻശ് റെഡ്ഡി (10) , സുനിത (65). തുളസി അമ്മ (60) എന്നിവർക്കാണ് പരിക്കേറ്റത്. മാലിന്യവുമായി പോയ ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |