നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മമിത ബൈജുവും ആർഷ ചാന്ദിനി ബൈജുവും നായികമാർ. ഒാപ്പറേഷൻ ജാവ, ഖോ ഖോ, സൂപ്പർ ശരണ്യഎന്നീ ചിത്രങ്ങളിൽ തിളങ്ങിയ താരമാണ് മമിത ബൈജു. അർജുൻ അശോകൻ, അനശ്വര രാജൻ എന്നിവരോടൊപ്പം അഭിനയിച്ച പ്രണയ വിലാസം ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.
പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെസിനിമയിലേക്ക് വന്ന ആർഷ ചാന്ദിനി ബൈജു വിനീത് ശ്രീനിവാസന്റെ നായികയായി മുകുന്ദനുണ്ണി അസോസിയേറ്റ്സിൽ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
സ് റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന ഷറഫുദ്ദീൻ രജിഷ വിജയൻ ചിത്രം മധുര മനോഹ മോഹം ആണ് ആർഷയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.അതേസമയം ദുബായിൽ ചിത്രീകരണം പുരോഗമിക്കുന്ന നിവിൻ പോളി - ഹനീഷ് അദേനി ചിത്രത്തിൽ ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ് എന്നിവരാണ് മറ്റ് താരങ്ങൾ. വിഷ്ണു തണ്ടാശേരിയാണ് ഛായാഗ്രഹണം. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, കോസ്റ്റ്യൂം – മെൽവി ജെ,സംഗീതം – മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് - നിഷാദ് യൂസഫ്, മേക്കപ്പ് – ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ - സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്സ് – ഹാരിസ് ദേശം, റഹിം, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ,മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്സും ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |