SignIn
Kerala Kaumudi Online
Thursday, 19 September 2024 8.20 PM IST

ഇത് ക്രിസ്റ്റഫർ സ്വാഗ് പ്രൊമോ ഗാനം പുറത്തിറങ്ങി

Increase Font Size Decrease Font Size Print Page
mammooty

മമ്മൂട്ടി-ബി ഉണ്ണിക്കൃഷ്ണൻ ചിത്രം ക്രിസ്റ്റഫറിലെ പ്രൊമോ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടു, ക്രിസ്റ്റഫോങ്ക് എന്ന ഇംഗ്ലീഷ് റാപ്പ് ഗാനമാണ് പുറത്തിറങ്ങിയത്. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്നു. ജാക്ക് സ്റ്റൈൽസാണ് ആലാപനവും രചനയും. വീഡിയോ ഒരുക്കിരിക്കുന്നത് കെൻറോയിസൺ ആണ്.

ക്രിസ്റ്റഫറിൽ മമ്മൂട്ടി പൊലീസ് വേഷത്തിലാണ് എത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ രണ്ടാം ടീസർ അണിയറ പ്രവർത്തകർ പങ്കുവച്ചിരുന്നു.തമിഴ് താരങ്ങളായ വിനയ് റായ് യും ശരത് കുമാറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സ്നേഹയും അമല പോളും, ഐശ്വര്യ ലക്ഷ്മിയും ആണ് നായികമാർ.

ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി, അമൽ രാജ് കലേഷ്, ദീപക് പറമ്പോൽ, ഷഹീൻ സിദീഖ് തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളുംവേഷമിടുന്നു. രചന ഉദയകൃഷ്ണ. ഛായാഗ്രഹണം ഫൈസ് സിദ്ദിഖ് . ആർ.ഡി ഇല്യൂമിനേഷൻസ് ആണ് നിർമ്മാണം.

ഫെബ്രുവരി 9ന് ചിത്രം റിലീസ് ചെയ്യും. പി.ആർ.ഒ പി.ശിവപ്രസാദ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MAMMOOTY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.