ഷറഫുദ്ദീൻ,ഗ്രേസ് ആന്റണി ഉൾപ്പെടെ വൻതാരനിര
മാർച്ച് 25ന് ആരംഭിക്കും
കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം മാർച്ച് 25 ന് ചാലക്കുടിയിൽ ആരംഭിക്കും.മമ്മൂട്ടിയും നിസാം ബഷീറും ആദ്യമായാണ് ഒന്നിക്കുന്നത്. ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജഗദീഷ്, ഷറഫുദ്ദീൻ, കോട്ടയം നസീർ, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. താരനിർണയം പൂർത്തിയായിട്ടില്ല. അഡ്വെഞ്ചർസ് ഒഫ് ഓമനക്കുട്ടൻ, ഇബിലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുൾ ആണ് തിരക്കഥ ഒരുക്കുന്നത്.മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം ആണ് മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം.ഇനിയും പേരിടാത്ത ചിത്രത്തിന്റെ ആദ്യ അഞ്ചു ദിവസത്തെ ചിത്രീകരണമാണ് ചാലക്കുടിയിൽ പ്ലാൻ ചെയ്യുന്നത് . തുടർന്ന് എറണാകുളത്തേക്ക് ഷിഫ്ട് ചെയ്യും.ആനന്ദ് കൃഷ്ണനാണ് ഛായാഗ്രാഹകൻ. എൻ.എം. ബാദുഷയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്.
മറ്റു താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും വൈകാതെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |