എം.ടിയുടെ ചെറുകഥകളിൽ ഒരുങ്ങുന്ന ആന്തോളജിയിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ ശ്രീലങ്കയിലാണ് മമ്മൂട്ടി. ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യയ്ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരങ്ങളായ കുമാർ സംഗക്കാരയുടെയും മഹേല ജയവർദ്ധനയുടെയും പ്രശസ്തമായ ഹോട്ടലായ മിനിസ്ട്രി ഒഫ് ക്രാബിൽ തീൻമേശയ്ക്കു മുൻപിലിരിക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടുന്നു. ഞണ്ട് റോസ് റ്റ് മമ്മൂട്ടിക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ്.അതിനാൽ മമ്മൂട്ടിക്ക് വേണ്ടി പ്രത്യേക വിഭവം തന്നെ ഒരുക്കി. ഞണ്ട് വിഭവങ്ങൾക്ക് പേരുകേട്ട ഹോട്ടൽ ശൃംഖലയാണ് മിനിസ്ട്രി ഒഫ് ക്രാബ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |