മഞ്ജു വാര്യർ, സൗബിൻ ഷാഹിർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിക്കാ പട്ടണം ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ലൊക്കേഷനിൽ ജോയിൻ ചെയ്ത മഞ്ജു വാര്യർ സൗബിൻ ഷാഹിറിനൊപ്പം കോമ്പിനേഷൻ സീനുകളിൽ ഇന്നലെ മുതൽ അഭിനയിച്ചു തുടങ്ങി. ആദ്യമായാണ് മഞ്ജു വും സൗബിനും പ്രധാന വേഷങ്ങളിൽ ഒരുമിക്കുന്നത്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആന്റ് ജില്ലിലും ഇരുവരും ഒരുമിച്ചിരുന്നു. എന്നാൽ ഏറെ രസകരമായ കഥാപാത്രത്തെയാണ് വെള്ളരിക്കാ പട്ടണത്തിൽ ഇരുവരും അവതരിപ്പിക്കുന്നത്.ഒാഡിഷനിലൂടെ തിരഞ്ഞെടുത്ത മുപ്പതിലധികം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് നാൽപ്പത്തിഅഞ്ചു ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്തിട്ടുള്ളത്. മഹേഷ് വെട്ടിയാറും മാദ്ധ്യമ പ്രവർത്തകനായ എസ്.ശരത് കൃഷ്ണയും ചേർന്നാണ് രചന. ഫുൾ ഒാൺ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രത്തിന് അലക്സ് പുളിക്കലാണ് ഛായാഗ്രഹണം. സച്ചിൻ മന്നത്ത് ആണ് സംഗീതം. ഗാനങ്ങൾ വിനായക് ശശികുമാർ. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷൻ ഡിസൈനർ. പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |