മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ആയിഷ കോഴിക്കോട് മുക്കത്ത് പൂർത്തിയായി.നവാഗതനായ ആമിർ പള്ളിക്കാൽ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിൽ എത്തുന്നുണ്ട്.ക്ലാസ്മേറ്റ്സിലൂടെ ശ്രദ്ധേയയായ രാധിക സുപ്രധാന വേഷം അവതരിപ്പിക്കുന്നു. ആയിഷയുടെ നൃത്ത സംവിധാനം നിർവഹിക്കുന്നത് പ്രഭുദേവയാണ്.വിജയ് ദേവരകൊണ്ടയുടെ തെലുങ്ക്-ഹിന്ദി ചിത്രമായ ലിഗറിനുശേഷം വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന മലയാള ചിത്രം കൂടിയാണ് .
ആഷിഫ് കക്കോടി രചന നിർവഹിക്കുന്നു. ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സക്കറിയയാണ് നിർമ്മാണം.ബി .കെ ഹരിനാരായണൻ,സുഹൈൽ കോയ എന്നിവരുടെ ഗാനങ്ങൾക്ക്എം ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റർ-അപ്പു എൻ. ഭട്ടതിരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |