നിവിൻ പോളി ചിത്രം പടവെട്ട് സെപ്തം. 2ന്
നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ലിജുകൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച പടവെട്ട് എന്ന ചിത്രത്തിൽനിന്ന് മഞ്ജു വാര്യർ പിന്മാറി. ചിത്രത്തിൽ അതിഥി വേഷമായിരുന്നു മഞ്ജു വാര്യർക്ക്. മഞ്ജു വാര്യരുടെ രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു. നിവിൻപോളിയോടൊപ്പം കോമ്പിനേഷൻ സീനിലാണ് മഞ്ജു അഭിനയിച്ചത്. കണ്ണൂരിൽ മൂന്നു ഷെഡ്യൂളുകളിലായിരുന്നു പടവെട്ടിന്റെ ചിത്രീകരണം.രണ്ടാം ഷെഡ്യൂളിലാണ് മഞ്ജു വാര്യർ അഭിനയിച്ചത്. രണ്ടാം ഷെഡ്യൂൾ ആരംഭിച്ചതിനു പിന്നാലെ കൊവിഡിനെ തുടർന്ന് ചിത്രീകരണം നിറുത്തിവയ്ക്കുകയാണ് ഉണ്ടായത്. .രണ്ടുമാസം മുൻപ് ചിത്രീകരണം പൂർത്തിയാകുകയും ചെയ്തു. കഥയിൽ മാറ്റം വന്നതിനെത്തുടർന്ന് മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രത്തിന് പ്രസക്തി ഇല്ലാതായതാണ് പിന്മാറ്റത്തിനു കാരണമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. അതേസമയം സെപ്തംബർ 2ന് പടവെട്ട് തിയേറ്ററുകളിലെത്തും.നിവിൻ പോളിയുടെ ഒാണ ചിത്രം കൂടിയാണ്.
പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, അദിതി ബാലൻ, ഷമ്മി തിലകൻ, മനോജ് മോൻ, രമ്യ സുരേഷ് എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. മ്യൂസിക് സരോഗമയുടെ സിനിമാറ്റിക് വിഭാഗമായ യോഡ്ലി ഫിലിംസും സണ്ണി വയ്ൻ പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |