അമേരിക്കൻ മലയാളിയായ രാജു തോട്ടം,മെറീന മൈക്കിൾ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ബ്രൈറ്റ് സാം റോബിൻസ് രചനയും സംവിധാനവും നിർവഹിക്കുന്ന ഹോളി ഫാദർ എറണാകുളത്ത് ആരംഭിച്ചു.പ്രശസ്ത സംവിധായകൻ സിബി മലയിൽ സ്വിച്ചോൺ നിർവഹിച്ചു. ഭരതം ആർട്സിന്റെ ബാനറിൽ ആമി നിർമ്മിക്കുന്ന ചിത്രത്തിൽ ജോയ് മാത്യു,സുനിൽ സുഖദ,പ്രകാശ് പയ്യാനക്കൽ എന്നിവരോടൊപ്പം സംവിധായകരായ പ്രിയനന്ദനനും ജോഷി മാത്യുവും താരനിരയിലുണ്ട്. രാജേഷ് പീറ്റർ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ-ബെവിൻ സാം,പ്രൊഡക്ഷൻ കൺട്രോളർ-എസ് .കെ സുനിൽ,കല-കിഷോർ, മേക്കപ്പ്-പട്ടണം റഷീദ്, വസ്ത്രാലങ്കാരം-കൺസി സിബി,സ്റ്റിൽസ്-വിനോദ്, അസോസിയേറ്റ് ഡയറക്ടർ-അനിൽ മേടയിൽ,ജിജേഷ്, പ്രൊഡക്ഷൻ ഡിസൈനർ-ബെവിൻ സാംവാർത്ത പ്രചാരണം-എ എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |