മേയിൽ ചിത്രീകരണം ആരംഭിക്കും
മോഹൻലാലും അനൂപ് സത്യനും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മേയിൽ ആരംഭിക്കും. ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോ ട്ടൈ വാലിബനിൽ അഭിനയിക്കുന്ന മോഹൻലാൽ ഇതിനുശേഷം അനൂപ് സത്യന്റെ ചിത്രത്തിൽ ജോയിൻ ചെയ്യും. അനൂപ് സത്യന്റെ ചിത്രത്തിൽ ശോഭന ആണ് നായിക. റോഡ് മൂവിയായി ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരം നസിറുദ്ദീൻ ഷാ, മുകേഷ് എന്നിവരും താരനിരയിലുണ്ട്. പൊന്തൻമാടയ്ക്കുശേഷം നസിറുദ്ദീൻ ഷാ അഭിനയിക്കുന്ന മലയാള ചിത്രമാണ്. മലയാളത്തിലെ ഒരു യുവനടൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ വരനെ ആവശ്യമുണ്ട് ആണ് അനൂപ് സത്യന്റെ ആദ്യ ചിത്രം. അതേസമയം മലൈക്കോട്ടെ വാലിബലന്റെ ചിത്രീകരണം പൊഖ്റാനിൽ പുരോഗമിക്കുന്നു. ബോളിവുഡ് താരം സോണാലി കുൽകർണി, മലയാളത്തിൽനിന്ന് ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള ,സുചിത്ര നായർ തുടങ്ങിയവർ താരനിരയിലുണ്ട്.മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഏപ്രിലിൽ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. ബറോസ് എന്ന ഭൂതത്തിന്റെ വേഷമാണ് മോഹൻലാലിന്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. ടിനു പാപ്പച്ചന്റെ പേരിടാത്ത ചിത്രത്തിലും മോഹൻലാൽ അഭിനയിക്കുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |