കൊച്ചി: സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 8.58 ശതമാനം വർദ്ധിച്ച് 528640.65 കോടി രൂപയായി ഉയർന്നു. 1556.29 കോടി രൂപയാണ് പ്രവർത്തന ലാഭം. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ആറാമത്തെ സ്വകാര്യ ബാങ്ക് എന്ന സ്ഥാനം ഫെഡറൽ ബാങ്കിന് സ്വന്തമായി. നിക്ഷേപം 8.03 ശതമാനം വർദ്ധനവോടെ 287436.31 കോടി രൂപയായി.
ആകെ വായ്പ 9.24 ശതമാനം വർദ്ധിച്ച് 241204.34 കോടി രൂപയായി. റീട്ടെയൽ വായ്പകൾ 15.64 ശതമാനം വർദ്ധിച്ച് 81046.54 കോടി രൂപയായി. വാണിജ്യ ബാങ്കിംഗ് വായ്പകൾ 30.28 ശതമാനം വർദ്ധിച്ച് 25028 കോടി രൂപയിലും കോർപ്പറേറ്റ് വായ്പകൾ 4.47 ശതമാനം വർദ്ധിച്ച് 83680.44 കോടി രൂപയിലും ബിസിനസ് ബാങ്കിംഗ് വായ്പകൾ 6.29 ശതമാനം വർദ്ധിച്ച് 19193.95 കോടി രൂപയിലുമെത്തി.
ഭാവിപദ്ധതികൾ പുരോഗമിക്കുന്നതിനൊപ്പം റിസ്‌കിലും ലാഭക്ഷമതയിലും അച്ചടക്കം പാലിച്ചുകൊണ്ട് രണ്ടാം പാദത്തിൽ മികച്ച വളർച്ച കൈവരിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടെന്ന് ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായ കെ.വി.എസ് മണിയൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |