
നാഗബന്ധം ടീസർ
വിരാട് കർണ നായകനായിഅഭിഷേക് നാമ രചനയും സംവിധാനവും നിർവഹിച്ച പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം നാഗബന്ധം മഹാശിവരാത്രി ദിനത്തിൽ ടീസർ പുറത്തിറങ്ങി. ദൃശ്യങ്ങളുടെ ശക്തിയും അമ്പരപ്പിക്കുന്ന വലിപ്പമുള്ള കഥ പറച്ചിലും കൊണ്ട് ടീസർ കാഴ്ചക്കാരെ ആകർഷിക്കുന്നു. ശിവന്റെ രൂപത്തിലുള്ള വിരാട് കർണയുടെ പ്രകടനം തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്. ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.
ബോളിവുഡ് താരം റിഷഭ് സാഹ്നിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അബ്ദാലി എന്ന കഥാപാത്രമായാണ് റിഷഭ് സാഹ്നി വേഷമിടുന്നത്.
ബോളിവുഡ് ചിത്രമായ ഫൈറ്ററിലൂടെ ശ്രദ്ധ നേടിയ താരമാണ് റിഷഭ് സാഹ്നി. 1750 കളുടെ പശ്ചാത്തലത്തിലുള്ള നാഗന്ധം അബ്ദാലിയുടെ ഇന്ത്യയിലെ അധിനിവേശത്തെ വിവരിക്കുന്നു.
നഭാ നടേഷ്, ഐശ്വര്യ മേനോൻ എന്നിവരാണ് നായികമാർ. ജഗപതി ബാബു, ജയപ്രകാശ്, മുരളി ശർമ, ബി. എസ് അവിനാശ് എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് കുമാർ, എഡിറ്റർ- ആർ. സി. പനവ്,
എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നീ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്.
തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും. പി.ആർ. ഒ ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
