
വിജയ് ദേവരകൊണ്ട നായകനായി ശൗരുവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹൈദരാബാദിൽ പൂജയോടെ തുടക്കമായി. ഫസ്റ്റ് ഷോട്ടിന് നാചുറൽ സ്റ്റാർ നാനി ക്ലാപ്പടിച്ചത് കൂടുതൽ ശ്രദ്ധേയമായി. നാനി നായകനായ ഹായ് നന്ന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ശൗരുവ് . ഹോളിവുഡ് രംഗത്തുനിന്ന് ഉൾപ്പെടെ നിരവധി പേർ അണിനിരക്കുന്നുണ്ട് എന്നതാണ്പ്രത്യേകത. ഹൗസ് ഓഫ് ദ ഡ്രാഗൺ, ഫോൾഔട്ട് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ച അലേഹാൻഡ്രോ മാർട്ടിനെസ് ആണ് ഛായാഗ്രഹണം.
ഗോഡ്സ് ഓഫ് ഈജിപ്റ്റ് , ബാറ്റ്മാൻ ഫോറേവർ , സ്നോപ്പിയേഴ്സർ എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ച എറിക് ഡർസ്റ്റ് വിഎഫ്എക്സ് സൂപ്പർവൈസറായി എത്തുന്നു. അനിമൽ , ഓം ശാന്തി ഓം തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച സുരേഷ് സെൽവരാജനാണ് പ്രൊഡക്ഷൻ ഡിസൈനർ. സംഗീതം ഒരുക്കുന്നത് ഹിഷാം അബ്ദുൽ വഹാബ് . പുരാണ പശ്ചാത്തലത്തിൽ ഒരു പുതിയ ലോകം സൃഷ്ടിക്കുന്ന തരത്തിൽ ഒരുങ്ങുന്ന ചിത്രം, ദൃശ്യവിസ്മയങ്ങളും അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെക്നിക്കൽ മികവും ചേർന്ന് പ്രേക്ഷകർക്ക് വ്യത്യസ്തമായ സിനിമാനുഭവം നൽകുമെന്നാണ് പ്രതീക്ഷ. .പി. ആർ. ഒ : പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
