SignIn
Kerala Kaumudi Online
Monday, 15 June 2026 4.30 PM IST

ചിയാൻ ചിത്രത്തിൽ റിയ ഷിബുവിന് ക്ഷണം

ss

വിക്രം നായകനായി ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റിയ ഷിബുവിന് ക്ഷണം. റിയ ഷിബു സമ്മതം മൂളിയാൽ താരത്തിന്റെ തമിഴ് പ്രവേശം ആയിരിക്കും. സർവ്വം മായ എന്ന ബ്ളോക് ബസ്റ്റർ നിവിൻ പോളി ചിത്രത്തിൽ ഡെലുലു എന്ന കഥാപാത്രമായി പ്രേക്ഷക ഹൃദയത്തിൽ കയറിക്കൂടിയ താരം ആണ് റിയഷിബു. മേയ് 15ന് റിലീസ് ചെയ്യുന്ന 'അതിരടി'യിൽ റിയ ഷിബു അഭിനയിച്ചിട്ടുണ്ട്. മാത്യു തോമസ് നായകനായി എത്തിയ കപ്പ് ആണ് റിയഷിബുവിന്റെ അരങ്ങേറ്റ ചിത്രം.അതേസമയം വിക്രം - ആനന്ദ് ശങ്കർ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

ചിയാൻ 63 എന്നു താത്‌കാലികമായി പേരിട്ട ടീസറിന് 'ഫസ്റ്റ് ഫ്ളേം' എന്നാണ് ടൈറ്റിൽ. ചിയാൻ വിക്രമിന്റെ 60-ാം ജന്മദിനത്തിൽ ആരാധകർക്കുള്ള സമ്മാനമാണ് ടീസർ.ഒരു മിനിട്ടിലധികം ദൈർഘ്യമുള്ള ടീസർ കറുത്ത സ്‌‌ക്രീനിലെ വോയ്‌സ് ഓവറോടെയാണ് ആരംഭിക്കുന്നത്.വിക്രമിന്റെ കഥാപാത്രത്തെക്കുറിച്ച് രണ്ടുപേർ സംസാരിക്കുന്നതാണ്. 2016ൽ ഇരുമുഖൻ എന്ന ആക്ഷൻ ചിത്രത്തിനുശേഷം വിക്രമും ആനന്ദ് ശങ്കറും ഒന്നിക്കുന്ന ചിത്രം ആണ്.

ആക്ഷൻ ഇന്റർ എന്റർടെയ്നറായി ഒരുങ്ങുന്ന ചിയാൻ 63ന് സന്തോഷ് നാരായണനാണ് സംഗീതം. ആർ.ഡി. രാജശേഖർ ഛായാഗ്രഹണവും റേമണ്ട് ഡെറിക് ക്രാസ്റ്റ എഡിറ്റിംഗും നിർവഹിക്കുന്നു. അടുത്ത മാസം ചിത്രീകരണം ആരംഭിക്കും. സത്യജ്യോതി ഫിലിംസ് ആണ് നിർമ്മാണം. 2025ൽ റിലീസ് ചെയ്ത വീര ധീര ശൂരൻ - പാർട്ട് 2 ആണ് വിക്രം നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. ‌ ‌ ഈ ചിത്രം നിർമ്മിച്ചത് റിയ ഷിബു ആണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY