മിർച്ചി ശിവ, നിക്കി ഗൽറാണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാം ബാല സംവിധാനം ചെയ്യുന്ന കോമഡി ഹൊറർ ചിത്രം ഇഡിയറ്റ്സ് ഉടൻ പ്രദർശനത്തിന് എത്തും. ഹൊറർ സ്പൂഫ് ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ആനന്ദ് രാജ്, ഉർവശി, അക്ഷരഗൗഡ, സിങ്കമുത്തു എന്നിവരാണ് മറ്റു താരങ്ങൾ. നിവിൻ പോളി ചിത്രം 1983ലൂടെ അഭിനയരംഗത്തു എത്തിയ ബാംഗ്ളൂർ സുന്ദരിയാണ് നിക്കി ഗൽറാണി. ഓംശാന്തി ഓശാന, വെള്ളിമൂങ്ങ, ഒരു സെക്കന്റ് ക്ളാസ് യാത്ര, ഷാജഹാനും പരീക്കുട്ടിയും എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.മലയാളത്തിൽ ധമാക്കയാണ് ഒടുവിൽ തിയേറ്ററിൽ എത്തിയ നിക്കി ഗൽറാണി ചിത്രം. ശിവദു എന്ന തെലുങ്ക് ചിത്രവും താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |