SignIn
Kerala Kaumudi Online
Thursday, 19 September 2024 12.26 PM IST

മികച്ച ചിത്രത്തിനുള്ളഓസ്ക്കാറിന് :10 ചിത്രങ്ങൾ പവർ ഓഫ് ദ ഡോഗും, വെസ്റ്റ് സൈഡ് സ്റ്റോറിയും പരിഗണനാപട്ടികയിൽ

Increase Font Size Decrease Font Size Print Page

power

ഓസ്ക്കാർ അവാർഡ് പ്രഖ്യാപനത്തിന് ഇനി രണ്ട് നാൾ മാത്രം ബാക്കിനിൽക്കെ മികച്ച ചിത്രത്തിനുള്ള ഓസ്ക്കാർ ഏത് സിനിമയ്ക്ക് ലഭിക്കുമെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.ജെയിൻ കാംപിയോൺ സംവിധാനം ചെയ്ത ദി പവർ ഓഫ് ദ ഡോഗ്,സ്റ്റീവൻ സ്പീൽബർഗിന്റെ വെസ്റ്റ് സൈഡ് സ്റ്റോറി,ആദം മക്കേയുടെ ഡോണ്ട് ലുക്കപ്പ്,ഗുലാർമോ ഡെൽ ടോറോയുടെ നൈറ്റ്മേർ ആലി എന്നീ ചിത്രങ്ങളുടെ പേരുകളാണ് കൂടുതലായി ചർച്ചചെയ്യപ്പെടുന്നത്. ഡ്രൈവ് മൈ കാർ,ഡ്യൂൺ,ബെൽഫാസ്റ്റ്,കിംഗ് റിച്ചാർഡ്,ലിക്കോർസി പിസ,കോഡ എന്നീ ചിത്രങ്ങളും മികച്ച ചിത്രത്തിനുള്ള ഓസ്ക്കാറിനായി പരിഗണിക്കപ്പെടുന്നുണ്ട്.മാർച്ച് 27നാണ് ഓസ്ക്കാർ പ്രഖ്യാപനം.ഇവിടെ 28 നു പുലർച്ചെ കാണാനാവും.ലോസാഞ്ചലസിലെ ഡോൾബി തിയറ്ററാണ് പുരസ്കാര വേദി.ഹാസ്യതാരങ്ങളായ ആമി ഷൂമർ,വാൻഡ് സൈക്സ്,റെജീന ഹാൾ എന്നിവരാണ് അവതാരകർ.12 നോമിനേഷനുകളുമായി പവർ ഓഫ് ദ ഡോഗാണ് മുന്നിൽ നിൽക്കുന്നത്.10 നോമിനേഷനുകളുമായി ഡ്യൂണാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.1994 ലെ ഓസ്ക്കാറിൽ ദി പിയാനോയുമായി കാംപിയോണും ഷിൻഡ്ലേഴ്സ് ലിസ്റ്റുമായി സ്പീൽബെർഗും മത്സരിച്ചിരുന്നു.അന്ന് മികച്ച ചിത്രത്തിനുള്ള ഓസ്ക്കാർ സ്പീൽബെർഗിന്റെ ഷിൻഡ്ലേഴ്സ് ലിസ്റ്റ് തന്നെ നേടി.എന്നാൽ ഇക്കുറി ചരിത്രം തിരുത്തപ്പെടുമെന്നാണ് സൂചനകൾ.അവാർഡ് ചടങ്ങിന്റെ ദൈർഘ്യം കുറയ്ക്കാനായി എട്ട് അവാർഡുകൾ നേരുത്തെ നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: POWER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.