രവി എന്ന ചെറുപ്പക്കാരനായി നിവിൻപോളി ശക്തമായ പകർന്നാട്ടം
ജീവിതത്തിൽ പ്രത്യേക ലക്ഷ്യങ്ങൾ ഒന്നുമില്ലാതിരുന്ന സാധാരണക്കാരായ യുവാവ് പിന്നീട് തന്റെ നാടിനും നാട്ടുകാർക്കും വേണ്ടി അഴിമതിക്കും ചൂഷണത്തിനും എതിരെ പോരാടി നായകനായി മാറുന്ന കഥയാണ് നിവിൻപോളി കേന്ദ്രകഥാപാത്രമായി എത്തുന്ന പടവെട്ട് എന്ന ചിത്രത്തിന്റേത്. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന പടവെട്ട് ഒരേ സമയം രാഷ്ട്രീയ സിനിമയും അതിജീവന ത്രില്ലറുമാണ്. കക്ഷിരാഷ്ട്രീയത്തിലൂടെ ഭൂമി, അധികാരം എന്നീ ഗൗരവമുള്ള രാഷ്ട്രീയ വിഷയങ്ങൾ പറയാൻ ശ്രമിക്കുന്നുണ്ട്. രവി എന്ന സാധാരണക്കാരന്റെ അതിജീവനമാണ് പ്രധാന പ്രമേയം. കണ്ണൂരിലെ മാലൂർ എന്ന നാട്ടിൽ രവി എന്ന കഥാപാത്രമായി നിവിൻപോളിനിറഞ്ഞുനിൽക്കുന്നു.
ആ നാടും രവിയും പല കാലങ്ങളിൽ കടന്നുപോവുന്ന ബുദ്ധിമുട്ടും അതിനെ അതിജീവിക്കാനുള്ള അവരുടെ പല ശ്രമങ്ങളും പോരാട്ടങ്ങളും അതിനായി അവർ നടത്തുന്ന പടവെട്ടും സിനിമയെ മുന്നോട്ടുകൊണ്ടുപോവുന്നു.
ഷൈൻ ടോം ചാക്കോ, ഷമ്മി തിലകൻ, സുധീഷ്, ഇന്ദ്രൻസ്, അദിതി ബാലൻ, വിജയരാഘവൻ, സണ്ണി വയ്ൻ എന്നിവർ പ്രകടനം കൊണ്ട് കൈയടി നേടുന്നു. ദീപക് ഡി. മേനോന്റെ ഛായാഗ്രഹണവും ഗോവിന്ദ് വസന്തയുടെ സംഗീതവും പ്രേക്ഷകരെ രസിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |