ഷാരൂഖ് ഖാൻ ചിത്രം പത്താനിലെ ഗാനരംഗത്ത് ദീപിക പദുകോൺ ധരിച്ച ബിക്കിനിയുടെ നിറം ചൂണ്ടിക്കാട്ടി ബഹിഷ്കരണാഹ്വാനം. ജവീർ ശിവജി എന്ന സംഘടന പ്രവർത്തകർ ഷാരൂഖ് ഖാന്റെയും ദീപികയുടെയും കോലം കത്തിച്ചു പ്രതിഷേധിക്കുകയും ചെയ്തു.കാവി നിറം ബിക്കിനിയാണ് ഒരു സീനിൽ ദീപിക ധരിച്ചത്. ഒപ്പം ബേശരം രംഗ് ( ലജ്ജയില്ലാത്ത നിറം) എന്ന വരിയും ചേർത്തു വച്ചാണ് സമൂഹമാദ്ധ്യമങ്ങളിൽ ചിത്രത്തിനെതിരായ പ്രചാരണം. സംഘപരിവാർ അനുകൂല പ്രൊഫൈലുകളിൽ നിന്നാണ് കൂടുതൽ ട്വീറ്റുകൾ. വി.എച്ച്.പി നേതാവ് സാധ്വി പ്രാചി ഉൾപ്പെടെയുള്ളവർ ഈ ടാഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഗാനം ഇതിനകം 2.1 കോടിയിലേറെ കാഴ്ചക്കാരെ നേടി. സ്പെയിനിൽ ചിത്രീകരിച്ച ഗാനത്തിന്റെ സ്പാനിഷ് ഭാഷയിലെ വരികൾ എഴുതിയത് വിശാൽ ഭദ്ലാനിയാണ്. വിശാലും ശേഖറും ചേർന്നാണ് സംഗീത സംവിധാനം. ശില്പറാവു, കരാലിസ മൊണ്ടെയ്റോ, വിശാൽ, ശേഖർ എന്നിവരാണ് ഗാനം ആലപിച്ചത്. സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ഷാരൂഖ് ഖാൻ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്.ജോൺ എബ്രഹാമാണ് മറ്റൊരു പ്രധാന താരം.ജനുവ രി 25ന് ചിത്രം
റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |