വിവാദങ്ങൾക്കിടെ പത്താൻ സിനിമയിലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി. ഝുമേ ജോ പത്താൻ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. നിമിഷങ്ങൾക്കകം പാട്ട് ഹിറ്റ് ചാർട്ടിൽ ഇടം നേടി. തട്ടുപൊളിപ്പൻ പാട്ടിനൊപ്പം തകർപ്പൻ ചുവടുകളുമായി മതിമറന്ന് നൃത്തം ചെയ്യുന്ന ഷാരൂഖ് ഖാനെയും ദീപിക പദുകോണിനെയും ഗാനരംഗത്ത് കാണാം. ആദ്യ ഗാനമായ ബേഷരം രംഗിൽ ദീപിക അണിഞ്ഞ വസ്ത്രത്തെ ചുവടുപിടിച്ച് വലിയ വിവാദങ്ങളായിരുന്നു പൊട്ടിപ്പുറപ്പെട്ടത്. ഗാനത്തിൽ ദീപിക അണിഞ്ഞ കാവി നിറത്തിലുള്ള ബിക്കിനിയാണ് വിവാദത്തിലായത്. സിദ്ധാർത്ഥ് ആനന്ദ് ആണ് പത്താൻ സംവിധാനം ചെയ്യുന്നത്. ജനുവരി 25ന് ചിത്രം റിലീസ് ചെയ്യും. യഷ് രാജ് ഫിലിംസ് ആണ് നിർമ്മാണം.നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിൽ എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം കൂടിയാണ് പത്താൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |