പ്രഭാസ് നായകനായി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന സ് പിരിറ്റ് എന്ന ചിത്രത്തിൽപ്രധാന കഥാപാത്രത്തെ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചേക്കും. ആദ്യമായാണ് ചാക്കോച്ചൻ ഒരു പാൻ ഇന്ത്യൻ ചിത്രത്തിൽ അഭിനയിക്കുന്നത്.
അർജുൻ റെഡ്ഡി, ബോളിവുഡ് ചിത്രം അനിമൽ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സന്ദീപ് റെഡ്ഡി വാംഗ. പ്രഭാസിന്റെ കരിയറിലെ 25-ാമത്തെ ചിത്രമായ സ്പിരിറ്റ് ജനുവരിയിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. സന്ദീപ് റെഡ്ഡി വാംഗെയും പ്രഭാസും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ്.പൊലീസ് കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്.ചിത്രീകരണം പൂർത്തിയാകാൻ അഞ്ചുമാസം വേണ്ടിവരും. മലയാളത്തിലും തമിഴിലുമായി എത്തിയ ഒറ്റ് എന്ന ചിത്രത്തിലൂടെ ചാക്കോച്ചൻ അന്യഭാഷയിൽ എത്തിയിരുന്നു. അതേസമയം ശ്രീലങ്കയിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ എന്നിവരോടൊപ്പം കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ശ്രീലങ്ക ഷെഡ്യൂൾ പൂർത്തിയായി. കുഞ്ചാക്കോ ബോബനും രതീഷ് ബാലകൃഷ്ണൻ പൊതുവാളും വീണ്ടും ഒരുമിക്കുന്ന ഒരു ദുരൂഹ സാഹചര്യത്തിൽ തിരുനെല്ലിയിൽ പുരോഗമിക്കുന്നു. ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ശരണ്യ രാമചന്ദ്രൻ, വിദ്യ വിശ്വനാഥ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഒരു ദുരൂഹസാഹചര്യത്തിന്റെ ലൊക്കേഷനിൽ ചാക്കോച്ചൻ വൈകാതെ ജോയിൻ ചെയ്യും. ഗരുഡനുശേശം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാക്കോച്ചന്റെ അടുത്ത പ്രോജക്ട്. ബോബി- സഞ്ജയ് യുടേതാണ് തിരക്കഥ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |