തൃശൂർ: തിരുവില്വാമലയിൽ ഗൂഗിൾമാപ്പ് നോക്കി ഓടിച്ച കാർ പുഴയിൽ വീണു. യാത്രക്കാരായ അഞ്ചുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. മുപ്പത് മീറ്റർ താഴ്ചയിലേയ്ക്കാണ് കാർ വീണത്. തിരുവില്വാമലകൊണ്ടാഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എഴുന്നള്ളത്ത് കടവ് ചെക്ക് ഡാമിലൂടെ സഞ്ചരിച്ച കാർ ഗായത്രിപ്പുഴയിലാണ് വീണത്.
മലപ്പുറം കോട്ടക്കൽ ചേങ്ങോട്ടൂർ മന്താരത്തൊടി വീട്ടിൽ ബാലകൃഷ്ണൻ, സദാനന്ദൻ, വിശാലാക്ഷി, രുഗ്മിണി, കൃഷ്ണപ്രസാദ് എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. കുത്താമ്പുള്ളി നെയ്ത്തുഗ്രാമത്തിൽനിന്ന് വസ്ത്രങ്ങൾ വാങ്ങി മടങ്ങുന്നതിനിടെ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് അപകടം.
ഗൂഗിൾമാപ്പ് നോക്കിയുള്ള യാത്രയ്ക്കിടെ തിരുവില്വാമല ഭാഗത്തുനിന്ന് ചെക്ക് ഡാമിലേക്കിറങ്ങിയ കാർ ദിശതെറ്റി പുഴയിലേക്ക് മറിയുകയായിരുന്നു. മറ്റൊരു കാറിൽ ഉണ്ടായിരുന്ന ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് പുഴയിലകപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. കാർ വീണ ഭാഗത്ത് അഞ്ചടിയോളം വെള്ളം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |