അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ കരിയർ ആരംഭിച്ചയാളാണ് ലാൽ ജോസ്. സംവിധായകൻ കമലിനൊപ്പം പതിനാലോളം സിനിമകളിൽ സഹായിയായി പ്രവർത്തിച്ച ലാൽ ജോസ് 'ഒരു മറവത്തൂർ കനവ്' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നീട് ഒരു പിടി മികച്ച സിനിമകൾ മലയാളികൾക്ക് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
മീശമാധവൻ, ചാന്തുപൊട്ട്, നീലത്താമര, രസികൻ, ക്ലാസ്മേറ്റ്സ്, സ്പാനിഷ് മസാല, ഡയമണ്ട് നെക്‌ലെയ്സ്, അയാളും ഞാനും തമ്മിൽ, വിക്രമാദിത്യൻ തുടങ്ങിയ നിരവധി ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കാൻ ലാൽ ജോസിന് സാധിച്ചു. ഇപ്പോഴിതാ 'അയാളും ഞാനും തമ്മിൽ' എന്ന സിനിമയുടെ കഥ നടൻ പൃഥ്വിരാജിനോട് സംസാരിക്കാൻ പോയപ്പോൾ ഉണ്ടായ സംഭവത്തെക്കുറിച്ച് ലാൽ ജോസ് പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
ലാൽ ജോസിന്റെ വാക്കുകൾ
'അയാളും ഞാനും തമ്മിൽ' എന്ന പേര് അന്ന് ആ സിനിമയ്ക്ക് ഇട്ടിട്ടില്ല. തുടക്കത്തിൽ കഥയെക്കുറിച്ച് സംസാരിക്കാൻ നടൻ പൃഥ്വിരാജിന്റെ അടുത്തേക്കാണ് പോയത്. ആ സമയത്ത ഡയമണ്ട് നെക്‌ലെയ്സ് റിലീസ് ആയിരുന്നു. അപ്പോൾ പൃഥ്വിരാജ് ആദ്യം എന്നോട് ചോദിച്ചത്. ' ലാലേട്ടാ, ഡയമണ്ട് നെക്‌ലെയ്സ് എന്ന സിനിമ ചെയ്യുമ്പോൾ ആ ഡോക്ടർ അരുൺ കുമാർ എന്ന് പറയുന്ന ക്യാരക്ടറിന് എന്നെ എന്തുകൊണ്ടാണ് പരിഗണിക്കാതിരുന്നത്' എന്നാണ്.
ഫഹദ് അസലായിട്ട് അത് ചെയ്തിട്ടുണ്ട്. പക്ഷേ നമ്മൾ തമ്മിൽ ഒരു പടം ആലോചിച്ചു കൊണ്ടിരിക്കുന്ന സമയത്ത്, ഒരു കഥ വരുമ്പോൾ എന്തുകൊണ്ടാണ് തന്റെ മുഖം ലാലേട്ടന്റെ മനസിൽ വരാതിരുന്നതെന്നാണ് രാജു ചോദിച്ചത്. ഞാൻ പറഞ്ഞു, രാജുവിന് ചെയ്യാൻ പറ്റുന്ന ക്യാരക്ടർ ആണ് അതെന്ന് എനിക്ക് ഇപ്പോൾ മനസിലായി.
പക്ഷേ ആ കഥ ഇക്ബാൽ എന്നോട് പറയുമ്പോൾ എനിക്ക് ആദ്യം ഓർമ്മ വന്നത് ഫഹദിന്റെ മുഖമാണ്. ഫഹദിന്റെ എക്‌സ്‌പ്രഷനും ഫഹദിന്റെ കള്ളച്ചിരിയും ഓക്കെയാണ്. ഫഹദ് ഓക്കെ പറയുകയും കൂടി ചെയ്തു കഴിഞ്ഞപ്പോൾ പിന്നെ വേറെ ഒരു ഓപ്ഷൻസിനെ കുറിച്ചൊന്നും നമ്മൾ ആലോചിച്ചില്ല. ആദ്യം എനിക്ക് ഓർമ്മ വന്നത് അവന്റെ മുഖമായിരുന്നു. അത് തന്നെ ഉറപ്പിച്ചു. ഞാൻ രാജുവിനോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |