ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയ്ക്ക് ഗ്ളോബൽ താരമെന്ന ഇമേജ് കരഗതമായിട്ട് കാലങ്ങളായി. പ്രമുഖ ഹോളിവുഡ് നിർമ്മാണക്കമ്പനികളെല്ലാം താരത്തെ തങ്ങളുടെ പ്രധാന പ്രോജക്ടുകളിലഭിനയിപ്പിക്കാൻ മത്സരിക്കുകയാണ്.മെട്രിക്സ് 4ൽ പ്രിയങ്കാ ചോപ്ര നായികയാകുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ ഹോളിവുഡിൽ നിന്ന് പുറത്ത് വരുന്നത്. മെട്രിക്സ് പരമ്പരയിലെ ദ മെട്രിക്സ് റിസറക്ഷൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നതോടെയാണ് ചിത്രത്തിൽ പ്രിയങ്കാ ചോപ്രയും അഭിനയിക്കുന്ന കാര്യം പുറംലോകം അറിഞ്ഞത്. ചിത്രത്തിൽ നിർണായകമായ ഒരു കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നതെന്നാണ് വിവരം.അമേരിക്കൻ പോപ്പ് ഗായകനും അഭിനേതാവുമായ നിക് ജോനാസിനെയാണ് പ്രിയങ്ക വിവാഹം കഴിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |