തിരുവനന്തപുരം: പ്രചാരണത്തിനായി ദേശീയ നേതാക്കൾ കേരളത്തിലെത്തുമെന്ന് കെ.പി.സി.സി രാഷ്ട്രീയ പ്രചാരണ സമിതി അദ്ധ്യക്ഷൻ രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി, പി. ചിദംബരം, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി തുടങ്ങിയ നേതാക്കൾ വരും ദിവസങ്ങളിൽ കേരളത്തിലെത്തും.
20ന് ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന പ്രിയങ്ക 24ന് വയനാട്ടിലുമെത്തും. 21ന് പി. ചിദംബരം തിരുവനന്തപുരത്തെത്തും. മറ്റ് നേതാക്കളുടെ പ്രചാരണതീയതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |