അമ്മയ്ക്കും മകൾക്കും ഒപ്പമുള്ള മനോഹര ചിത്രം പങ്കുവച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. അമ്മ മധു ചോപ്രയുടെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പ്രിയങ്ക ചിത്രം പങ്കുവച്ചത്, അമ്മ മധു ചോപ്ര, മകൾ മാൾടി മേരി ചോപ്ര ജോനാസ് എന്നിവരാണ് ചിത്രത്തിലുള്ളത്. മധു ചോപ്രയുടെ കൈയിലിരിക്കുന്ന കുഞ്ഞിനെ സ്നേഹത്തോടെ നോക്കുകയാണ് പ്രിയങ്ക. ജന്മദിനാശംസകൾ മമ്മ, അമ്മയുടെ പുഞ്ചിരി എക്കാലവും നിലനിൽക്കട്ടെ. ഓരോ ദിവസവും അമ്മ ഞങ്ങൾക്ക് പ്രചോദനം നൽകുന്നു. ഒറ്റയ്ക്കുള്ള യൂറോപ്പ് യാത്രയാണ് അമ്മയുടെ ഈ വർഷത്തെ ഏറ്റവും മനോഹരമായ ജന്മദിനാഘോഷം. ഒരുപാട് സ്നേഹം - വേഗം തിരിച്ചുവരൂ മുത്തശ്ശി എന്ന കുറിപ്പോടെയാണ് പ്രിയങ്ക ചിത്രം പങ്കുവച്ചത്. ചിത്രത്തിന് താഴെ കമന്റുമായി നിക് ജോനാസും എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |