ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിൽ മാതാപിതാകളും സഹോദരിയും ജനിച്ചുവളർന്ന വീടുമെല്ലാം നഷ്‌ടപ്പെട്ട ശ്രുതിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് ജെൻസൻ ആയിരുന്നു. ജീവിതം നഷ്‌ടപ്പെട്ടു എന്ന് കരുതിയ ശ്രുതിക്ക് ജെൻസനായിരുന്നു എല്ലാം. ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം നിശ്‌ചയിച്ചിരുന്നത്. എന്നാൽ, ശ്രുതിയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി മറ്റൊരു ദുരന്തം കൂടിയെത്തി. വാഹനാപകടത്തിൽ ജെൻസനെയും അവൾക്ക് നഷ്‌ടമായി.
കേരളത്തിനെ മുഴുവൻ വേദനയിലാഴ്‌ത്തി ജെൻസൻ വിട പറഞ്ഞപ്പോൾ ശ്രുതി തനിച്ചല്ലെന്ന ഓർമപ്പെടുത്തലുമായി വയനാട് മുൻ എംപി രാഹുൽ ഗാന്ധി എത്തി. 'മേപ്പാടി ക്യാമ്പ് സന്ദർശിച്ചപ്പോൾ ഞാനും പ്രിയങ്കയും ശ്രുതിയെക്കുറിച്ചും അവളുടെ അവസ്ഥയെക്കുറിച്ചും മനസിലാക്കിയിരുന്നു. വിനാശകരമായ നഷ്‌ടത്തിലും അവൾ ധൈര്യവതിയായി നിന്നു. ഇന്ന് ഇവൾ മറ്റൊരു ഹൃദയഭേദകമായ ദുരന്തത്തെ അഭിമുഖീകരിക്കുന്നു എന്നതിൽ ഞാൻ ദുഃഖിതനാണ്. അവളുടെ പ്രതിശ്രുതവരൻ ജെൻസന്റെ വിയോഗം. ദുഷ്‌കരമായ ഈ സമയത്ത് നിങ്ങൾ തനിച്ചല്ലെന്ന് മനസിലാക്കുക. നിങ്ങൾക്ക് ശക്തിയും ധൈര്യവും ഉണ്ടാവട്ടെ', രാഹുൽ ഗാന്ധി സമൂഹ മാദ്ധ്യമങ്ങളിൽ കുറിച്ചു.
രാഹുൽ ഗാന്ധിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
During our visit to the Meppadi camp, where Wayanad's landslide victims were being sheltered, Priyanka and I learnt about Sruthi and her enduring strength. Despite having suffered the devastating loss of several family members, she remained resilient and brave we were told.
Today, I am deeply saddened to learn that she has faced yet another heartbreaking tragedy—the loss of her fiancé, Jenson.
Sruthi, my heartfelt condolences are with you during this incredibly difficult time. Please know that you are not alone in your grief. My wishes are also with you for a speedy recovery.
May you find the strength and courage to carry on with the same unwavering spirit.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |