ചിത്രീകരണം നാളെയും മറ്റന്നാളും ചെന്നൈയിൽ
രജനികാന്തിനെ നായകനാക്കി നെൽസൻ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാൽ . നാളെയും മറ്റന്നാളും ചെന്നൈയിൽ മോഹൻലാലിന്റെ രംഗങ്ങൾ ചിത്രീകരിക്കാനാണ് തീരുമാനം. രജനികാന്തും മോഹൻലാലും ആദ്യമായാണ് ഒരുമിക്കുന്നത്.സ്റ്റൈൽ മന്നന്റെ ചിത്രത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നതിന്റെ ആവേശത്തിലാണ് ഇരുവരുടെയും ആരാധകർ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബനിൽ കമൽഹാസൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. കന്നട സൂപ്പർസ്റ്റാർ ശിവരാജ് കുമാറും ജയിലറിൽ അഭിനയിക്കുന്നുണ്ട്. തമന്ന ഭാട്ടിയ ആണ് ചിത്രത്തിൽ നായിക. രമ്യ കൃഷ്ണൻ, വിനായകൻ, യോഗി ബാബു എന്നിവരാണ് മറ്റു താരങ്ങൾ. നെൽസൻ ദിലീപ്കുമാർ തന്നെയാണ് ചിത്രത്തിന്റെ രചനയും. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്നു. സ്റ്റൻ ശിവ ആണ് ആക്ഷൻ കൊറിയോഗ്രഫർ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിക്കുന്നത്.അതേസമയം മലൈക്കോട്ടൈ വാലിബൻ വൻതാരനിരയിലാണ് ഒരുങ്ങുന്നത്.
സോണാലി കുൽകർണി, രാധിക ആപ്തെ എന്നിവരാണ് സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലൈക്കോട്ടൈ വാലിബൻ പൂർത്തിയായശേഷം മോഹൻലാൽ ബറോസിന്റെ റിലീസ് പ്രവർത്തനങ്ങളിൽ മുഴുകും. ടിനു പാപ്പച്ചന്റെ ചിത്രത്തിൽ ഈ വർഷം മോഹൻലാൽ അഭിനയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |