ആമസോൺ പ്രൈമിൽ വന്ന ദ ഫാമിലി മാൻ- 2 എന്ന വെബ് സീരീസിന്റെ തകർപ്പൻ വിജയം ഒ.ടി.ടി പ്ളാറ്റ് ഫോമുകളിലും സാമന്തയുടെ താരമൂല്യമുയർത്തിയിരിക്കുകയാണ്. ഒ.ടി.ടി പ്ളാറ്റ്ഫോമുകളിലെ മറ്റൊരു വമ്പനായ നെറ്റ് ഫ്ളിക്സ് ഒരു വെബ് സീരീസിലഭിനയിക്കണമെന്ന ആവശ്യവുമായി താരത്തെ സമീപിച്ചുകഴിഞ്ഞു. റെക്കോഡ് പ്രതിഫലമാണ് ഇൗ വെബ് സീരീസിൽ അഭിനയിക്കാൻ സാമന്തയ്ക്ക് നെറ്റ് ഫ്ളിക്സ് വാഗ്ദാനം ചെയ്തിരിക്കുന്നത്. തന്റെ അഭിനയമികവും താരമൂല്യവും ചൂഷണം ചെയ്യുന്ന തരത്തിലുള്ള കഥാപാത്രങ്ങളാണ് സാമന്ത ആഗ്രഹിക്കുന്നത്. ഗുണശേഖർ സംവിധാനം ചെയ്യുന്ന ശാകുന്തളം എന്ന തെലുങ്ക് ചിത്രത്തിലാണ് സാമന്ത ഇപ്പോഴഭിനയിക്കുന്നത്. മലയാളിതാരം ദേവ് മോഹനാണ് ചിത്രത്തിലെ നായകൻ.
മുപ്പത്തിനാലുകാരിയായ സാമന്ത നാലുവർഷം മുൻപാണ് തെലുങ്ക് സൂപ്പതാരം നാഗാർജുനയുടെ മകനായ നാഗ െെചതന്യയെ വിവാഹം കഴിച്ചത്. ജീവകാരുണ്യപ്രവർത്തനങ്ങളിലും താരം സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |