ജിമ്മിലെ വർക്കൗട്ടിനു ശേഷമുള്ള സെൽഫി ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് സംയുക്ത മേനോൻ. ശരീരസംരക്ഷണത്തിന് ഏറെ ശ്രദ്ധിക്കുന്ന താരമാണ് സംയുക്ത. ഷൂട്ടിംഗില്ലെങ്കിൽ മുടങ്ങാതെ വ്യായാമം ചെയ്യാറുണ്ടെന്ന് സംയുക്ത പറയാറുണ്ട്. പോപ് കോൺ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ സംയുക്ത തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ ഇതിനകം അഭിനയിച്ചു.ടൊവിനോ തോമസിന്റെ നായികയായി തീവണ്ടി ആണ് സംയുക്തയുടെ ശ്രദ്ധേയ ചിത്രം. ജയസൂര്യ ചിത്രം വെള്ളത്തിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ധനുഷിന്റെ നായികയായി അഭിനയിച്ച സർ എന്ന ചിത്രം റിലീസിനു ഒരുങ്ങുകയാണ്. തമിഴിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.മലയാളത്തിലെ പോലെ അന്യഭാഷയിലും മികച്ച കഥാപാത്രങ്ങളാണ് ലഭിക്കുന്നത്. ബൂമറങ് എന്ന ചിത്രമാണ് മലയാളത്തിൽ പുതിയ റിലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |