ആർ.ബി. പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് കുമാർ സംവിധാനം ചെയ്ത് വിശാഖ് വിശ്വനാഥനൊപ്പം നിർമ്മാണവും വഹിക്കുന്ന ബഹുഭാഷ ഹൊറർ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. അന്ത് എന്ന പേരിൽ ഹിന്ദിയിലും സങ്ക് എന്ന പേരിൽ ഇംഗ്ളീഷിലും തമിഴിലുമായി പുറത്തിറങ്ങുന്ന ഹൊറർ ചിത്രം ഒ.ടി.ടി റിലീസായാണ് ഒരുങ്ങുന്നത്. രൂപേഷ് കുമാർ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ എക്സിക്യുട്ടീവ് നിർമ്മാതാവ് അരുൺ കുമാർ ഗുപ്തയാണ്. പവൻ സിംഗ് റാംതോട്, പ്രബിൽ നായർ എന്നിവർ ചേർന്നാണ് ഛായാഗ്രഹണം. എസ്.വി. പ്രൊഡക്ഷൻസാണ് പ്രോജക്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. പി.ആർ.ഒ: പി. ശിവപ്രസാദ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |