ശരത് അപ്പാനി, രതീഷ് കൃഷ്ണൻ എന്നിവരെ നായകൻമാരാക്കി ഫ്രെയിം മേക്കേഴ്സ് എന്റർടെയ്ൻമെന്റ് നിർമ്മിച്ച് നവാഗതരായ ജിനു ജെയിംസ് ,മാത്സൺ ബേബി എന്നിവർ ചേർന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സൈബീരിയൻ കോളനി എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രതീഷ് കൃഷ്ണൻ കോശിച്ചായന്റെ പറമ്പ് എന്ന ചിത്രത്തിലും നായകനായി അഭിനയിച്ചു. അഞ്ജലി റാവു ആണ് സൈബീരിയൻ കോളനിയിലെ നായിക. ടോണി തോമസിന്റെതാണ് കഥ. പ്രശാന്ത് മാധവ് ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രസംയോജനം നിഖിൽ കെ. ഹരി. സംഗീത സംവിധാനം ഫോർ മ്യൂസിക്കും സുദീപ് സുരേഷും ചേർന്ന് നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ഡെന്നി ഡേവിഡ്. പി.ആർ.ഒ: പി. ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |