സുഗീത് സംവിധാനം ചെയ്ത കിനാവള്ളി എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ സൗമ്യ മേനോൻ തെലുങ്ക്, കന്നട ചിത്രങ്ങളിലും നായിക. യുവനടൻ നിരഞ്ജൻ സുധീന്ദ്ര നായകനാകുന്ന മാസ് ആക്ഷൻ ചിത്രം ഹണ്ടർ ഒാൺ ഡ്യൂട്ടി എന്ന സിനിമയിലൂടെയാണ് സൗമ്യയുടെ കന്നട അരങ്ങേറ്റം.
ചിത്രീകരണം പൂർത്തിയായി ചിത്രം രമേഷ് വെങ്കിടേഷ് ബാബു ആണ് സംവിധാനം. കന്നട സൂപ്പർ സ്റ്റാർ ഉപേന്ദ്രയുടെ അനന്തരവനാണ് നിരഞ്ജൻ സുധീന്ദ്ര. ആദ്യ ചിത്രം പുറത്തിറങ്ങും മുൻപേ കന്നടയിൽ നിന്ന് സൗമ്യ മേനോനെ തേടി അവസരം വന്നിട്ടുണ്ട്.തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിന്റെ സർകാരു വാരി പാട്ടയിൽ സുപ്രധാന കഥാപാത്രത്തെയാണ് സൗമ്യ മേനോൻ അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, നാസർ, സുമൻ എന്നിവരാണ് മറ്റു താരങ്ങൾ. ടാക്സി എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി സൗമ്യ എത്തുന്നുണ്ട്. മലയാളത്തിൽ ഫാൻസി ഡ്രസ്, ചിൽഡ്രൻസ് പാർക്ക്,മാർഗംകളി എന്നിവയാണ് ശ്രദ്ധേയ സിനിമകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |