SignIn
Kerala Kaumudi Online
Friday, 26 April 2024 9.50 PM IST

ഷാഫിയുടെ ചിത്രത്തിൽ ഇന്ദ്രൻസ്, ഷറഫുദ്ദീൻ

നായിക അനഘ നാരായണൻ രചന എം. സിന്ധുരാജ്

sharaf

ഷാഫി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ ഇന്ദ്രൻസും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിങ്കളാഴ്ച നിശ്ചയത്തിലൂടെ എത്തിയ അനഘ നാരായണനാണ് നായിക. എം.സിന്ധുരാജ് രചന നിർവഹിക്കുന്നു. അമ്മായി അപ്പനും മരുമകനുമായാണ് ഇന്ദ്രൻസും ഷറഫുദ്ദീനും ചിത്രത്തിൽ എത്തുന്നത്. ഇരുവരുടെയും രസകാഴ്ചകളിലൂടെ കഥ സഞ്ചരിക്കുന്നു.പൂർണമായി ഫൺ ഫാമിലി എന്റർടെയ്‌നറാണ് . അജു വർഗീസ് , ബൈജു സന്തോഷ്, സാദ്ദിഖ്, വനിത കൃഷ്ണചന്ദ്രൻ എന്നിവരാണ് മറ്റു താരങ്ങൾ. ഷാഫിയും എം. സിന്ധുരാജും ആദ്യമായാണ് ഒന്നിക്കുന്നത്. അതേ സമയം ഇടവേളയ്ക്കുശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.വൺമാൻ ഷോ ആണ് ഷാഫി സംവിധാനം ചെയ്ത ആദ്യ ചിത്രം.

കല്യാണരാമൻ, പുലിവാൽ കല്യാണം, മായാവി, ചോക്‌ളേറ്റ്, ലോലിപോപ്പ്, ചട്ടമ്പിനാട്, മേക്കപ്പ് മാൻ , മേരിക്കൊരു കുഞ്ഞാട്, ടൂ കൺട്രീസ് എന്നിവയാണ് ഷാഫി സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങൾ. ഈ ചിത്രങ്ങളെല്ലാം മികച്ച വിജയം നേടുകയും ചെയ്തു.ചിൽഡ്രൻസ് പാർക്കാണ് അവസാനം സംവിധാനം ചെയ്ത ചിത്രം.പഞ്ചവർണ്ണതത്ത, ആനക്കള്ളൻ എന്നീ സിനിമകൾക്കുശേഷം സ്പതതരംഗ് ക്രിയേഷൻസാണ് ഷാഫി ചിത്രം നിർമ്മിക്കുന്നത്. കൊടുവായൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന് മനോജ് പിള്ള ഛായാഗ്രഹണം നിർവഹിക്കുന്നു. ഷാൻ റഹ്മാനാണ് സംഗീത സംവിധാനം. ഡിക്സൺ പൊടുത്താസാണ് പ്രൊഡക്ഷൻ കൺട്രോളർ. കലാസംവിധാനം അർക്കൻ വസ്ത്രാലങ്കാരം സമീറ സനീഷ് .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHAFI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.