മിന്നൽ മുരളിക്കുശേഷം വീക്കെന്റ് ബ്ളോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച് നവാഗതനായ നഹാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആന്റണി വർഗീസും ഷെയ്ൻ നിഗവും നായകൻമാരായി എത്തുന്നു. ചിത്രത്തിൽ മറ്റൊരു നായകൻ കൂടിയുണ്ട്. നീരജ് മാധവിനെ പരിഗണിക്കുന്നുണ്ട്. ആന്റണി വർഗീസും ഷെയ്ൻ നിഗവും ആദ്യമായാണ് ഒരുമിക്കുന്നത്. ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം പൂർണമായി ആക്ഷൻ സിനിമയായിരിക്കും. കെ.ജി.എഫ്
, ബീസ്റ്റ്, വിക്രം തുടങ്ങിയ ചിത്രങ്ങൾക്ക് ആക്ഷൻ രംഗങ്ങൾ ഒരുക്കിയ അൻപറിവാണ് ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത്. അൻപറിവിനൊപ്പമുള്ള ചിത്രം സോഫിയ പോൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. ബാംഗ്ളൂർ ഡെയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം, കാട് പൂക്കുന്ന നേരം, മിന്നൽ മുരളി എന്നിവയാണ് വീക്കെന്റ് ബ്ളോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ നിർമ്മിച്ച ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |