പുതിയ ജീവിതത്തിലാണ് ഷക്കീല. വളർത്തുമകളായ മില്ലയുടെ മമ്മി വേഷത്തിലാണ് താരം. ഫാഷൻ ഡിസൈനറായ മില്ല ട്രാൻസ്ജെൻഡറാണ്. മില്ലയെ ഷക്കീല ദത്തെടുക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ നിമിഷങ്ങളിൽ ജീവിക്കാൻ കരുത്ത് പകർന്നത് മില്ലയായിരുന്നെന്ന് ഷക്കീല പറയുന്നു. ഇന്ന് താൻ ഒരുപാട് പേരുടെ അമ്മയാണെന്നും തന്നെ കുട്ടികൾ അമ്മ എന്നുവിളിക്കുന്നത് കേൾക്കുമ്പോൾ അഭിമാനവും സന്തോഷവും തോന്നുന്നു. അമ്മ എന്ന് വിളിക്കുന്നത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്നും ഷക്കീല പറയുന്നു. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലുമാണ് മലയാളത്തിൽ ഷക്കീല ചിത്രങ്ങൾ തരംഗം സൃഷ്ടിച്ചത്. തമിഴിലും മലയാളത്തിലുമായിരുന്നു കൂടുതലും ഷക്കീല അഭിനയിച്ചിരുന്നത്. തമിഴ് ചിത്രമായിരുന്ന പ്ളേ ഗേൾസായിരുന്നു ആദ്യസിനിമ. ശോഭനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ എത്തുന്നത്. കാതര, കിന്നാരത്തുമ്പികൾ, യാമിനി, ഡ്രൈവിംഗ് സ്കൂൾ, നിമിഷങ്ങൾ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. ഒരിടവേളയ്ക്കുശേഷം തിരികെ വന്ന ഷക്കീല ഇപ്പോൾ തമിഴിൽ സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |