ഷാരൂഖ് ഖാനെ അറിയില്ലെന്ന് ഹോളിവുഡ് താരം വിറ്റ്നി കമ്മിംഗ്സ്. ഇന്ത്യൻ കൊമേഡിയൻ വീർ ദാസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഷാരൂഖ് ഖാനെ കുറിച്ച് കേട്ട പരിചയം പോലുമില്ല എന്നാണ് ഹോളിവുഡിലെ നായികയും ഹാസ്യതാരവുമായ വിറ്റ്നി കമ്മിംഗ്സ് പറയുന്നത്. 'ഗുഡ് ഫോർ യൂ വിത്ത് വിറ്റ്നി കമ്മിംഗ്സ് " പോഡ്കാസ്റ്റ് പരിപാടിക്കിടെആയിരുന്നു സംഭവം. ഇന്ത്യയിൽ ഷാരൂഖ് ഖാന്റെ താരപരിവേഷത്തെ കുറിച്ച ്വിവരിക്കുകയായിരുന്നു വീർ ദാസ്. ആരാണ് ഷാരൂഖ് എന്നാണ് വിറ്റ്നിചോദിക്കുന്നത്.
ഹോളിവുഡ് താരം ബ്രാഡ് പിറ്റിന് ലോസ് ആഞ്ചൽസിൽ കൂളായിഇറങ്ങിനടക്കാമെങ്കിൽ ഷാരൂഖ് ഖാൻ മുംബൈയിൽ ഇറങ്ങിയാൽ തിക്കുംതിരക്കുമായിരിക്കും എന്നാണ് വീർ ദാസ് പറയുന്നത്. അപ്പോഴാണ് ദാസിനെ ഞെട്ടിച്ചു കൊണ്ട് വിറ്റ്നിയുടെ ചോദ്യം.'ക്ഷമിക്കണം, അതാരാണ് ഈ ഷാരൂഖ് ഖാൻ"എന്നാണ് താരം ചോദിക്കുന്നത്. രാജ്യത്ത് ഏറ്റവും വലിയ ആരാധകരുള്ള നടൻമാരിൽ ഒരാളാണ് ഷാരൂഖ് എന്ന വീർപരിചയപ്പെടുത്തുന്നുണ്ട്. തുടർന്ന് ഗൂഗിളിൽ തപ്പിയാണ് വിറ്റ്നിഷാരൂഖിനെ കുറിച്ച് കൂടുതൽ അറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |