കനി കുസൃതി നായിക
ഷൈൻ ടോം ചാക്കോയെ നായകനാക്കി അച്ചു വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിചിത്രം എന്നു പേരിട്ടു. കനി കുസൃതി ആണ് നായിക . ബാലുവർഗീസ്, ജോളി ചിറയത്ത്, ലാൽ, കേതകി നാരായണൻ,സിനോജ് വർഗീസ്, അഭിരാം രാധാകൃഷ്ണൻ, ജെയിംസ് ഏലിയ, തുഷാരപിള്ള, ബിബിൻ പെരുമ്പിള്ളി, എന്നിവരാണ് മറ്റു താരങ്ങൾ. രചന: നിഖിൽ രവീന്ദ്രൻ, ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയും അച്ചു വിജയനും ചേർന്നാണ് നിർമ്മാണം. അർജുൻ ബാലകൃഷ്ണൻ ഛായാഗ്രഹണവും മിഥുൻ മുകുന്ദൻ സംഗീതസംവിധാനവും നിർവഹിക്കുന്നു. സ്ട്രീറ്റ് അക്കാദമിക്സ് എന്ന മ്യൂസിക് ബാൻഡ് ചിത്രത്തിന്റെ ഭാഗമാണ്. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, എഡിറ്റർ: അച്ചു വിജയൻ. കോ - ഡയറക്ടർ സുരജ് രാജ്, ക്രിയേറ്റീവ് ഡയറക്ടർ: ആർ. അരവിന്ദൻ, പ്രൊഡക്ഷൻ ഡിസൈനർ: റെയ്സ് ഹൈദർ ആൻസ് അനസ് റഷാദ്. ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യും. അതേസമയം പന്ത്രണ്ട് ആണ് ഷൈൻ ടോം ചാക്കോയുടേതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. വിനായകൻ, ദേവ് മോഹൻ, ലാൽ എന്നിവരാണ് ലിയോ തദ്ദേവൂൂസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |