യുവനടൻ ഷൈൻ ടോം ചാക്കോ തമിഴിലേക്ക്. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിലൂടെയാണ് തമിഴ് പ്രവേശം. ബീസ്റ്റിൽ പ്രധാന വേഷത്തിലാണ് ഷൈൻ എത്തുന്നത്.
നെൽസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം സൺ പിക്ചേഴ്സാണ് നിർമ്മിക്കുന്നത്. ചെന്നൈയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ക്ളൈമാക്സ് രംഗങ്ങൾ റഷ്യയിലാണ് ചിത്രീകരിക്കുക. അതേസമയം മലയാളത്തിൽ കൈനിറയെ ചിത്രങ്ങളാണ് ഷൈനിന്. ഒ.ടി.ടി റിലീസായി എത്തിയ പൃഥ്വിരാജ് ചിത്രം കുരുതിയിൽ പ്രധാന വേഷം അവതരിപ്പിച്ചു.
ദുൽഖർ സൽമാൻ ചിത്രം കുറുപ്പിൽ കുറുപ്പിന്റെ അളിയൻ ഭാസ്കരപിള്ളയുടെ വേഷമാണ്. നിവിൻ പോളിയുടെ പടവെട്ട്, നായക വേഷത്തിൽ എത്തുന്ന ആറാം തിരുകല്പന, ആന്റണി വർഗീസിനൊപ്പം ആരവം, അർജുൻ അശോകനൊപ്പം ആമപൂട്ട്, ഷെയ്ൻ നിഗമിനൊപ്പം വെയിൽ, കൃഷ്ണശങ്കർ നായകനാവുന്ന കൊച്ചാൾ എന്നിവയാണ് ഷൈൻ ടോം ചാക്കോയുടെ പുതിയ ചിത്രങ്ങൾ. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന അടിത്തട്ട് സിനിമയിൽ സണ്ണിവയ്നൊപ്പം നായകവേഷമാണ് അവതരിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |