ഗായകനായി വീണ്ടും കൃഷ്ണചന്ദ്രൻ
നാൽപ്പതു വർഷം മുൻപ് പാടിയ തന്റെ ആദ്യ ഗാനമായ വെള്ളിച്ചില്ലും വിതറി എന്ന സൂപ്പർ ഹിറ്റ് പാട്ട് ആലപിച്ച് കൃഷ്ണചന്ദ്രൻ ഗായകനായി വീണ്ടും എത്തുന്നു.യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് നിർമിച്ച് പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ എന്ന ജയസൂര്യ ചിത്രത്തിനുവേണ്ടിയാണ് കൃഷ്ണചന്ദ്രൻ തന്റെ ആദ്യ ഗാനം വീണ്ടും പാടിയത്.ഇണ എന്ന ചിത്രത്തിനുവേണ്ടി 1981 സെപ്തംബറിൽ മദിരാശിയിലെ ഭരണി സ്റ്റുഡിയോയിലാണ് വെള്ളിച്ചില്ലും വിതറി തുള്ളി തുള്ളി ഒഴുകും എന്ന ഗാനം റെക്കോർഡ് ചെയ്യപ്പട്ടത്. ആ ഗാനം സൂപ്പർ ഹിറ്റായതിനു പിന്നാലെ മലയാളത്തിലും തമിഴിലുമായി ആയിരത്തിലധികം ഗാനങ്ങൾ കൃഷ്ണചന്ദ്രൻ പാടുകയും ചെയ്തു.
ജയസൂര്യയ്ക്ക് ഒപ്പം മഞ്ജു വാര്യരും പ്രധാന വേഷത്തിൽ എത്തുന്ന മേരി ആവാസ് സുനോ ഒരു റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു താരം. എം. ജയചന്ദ്രനാണ് സംഗീതം ഒരുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |