SignIn
Kerala Kaumudi Online
Thursday, 19 September 2024 1.22 AM IST

പുതിയ സിനിമയുടെ ചിത്രീകരണത്തിനായി എസ്.ജെ. സൂര്യ തിരുവനന്തപുരത്ത്

Increase Font Size Decrease Font Size Print Page
sj-suriyah

വാലി, ഖുശി എന്നീ സൂപ്പർഹിറ്റ് തമിഴ് ചിത്രങ്ങളുടെ സംവിധായകനും നടനുമായ എസ്.ജെ. സൂര്യ നായകനായി അഭിനയിക്കുന്ന വധന്തി എന്ന സിനിമയുടെ ചിത്രീകരണം ജനുവരി മൂന്നിന് പാെന്മുടിയിൽ ആരംഭിക്കും. പതിനെട്ടുവർഷത്തിനുശേഷം എസ്.ജെ.സൂര്യ വീണ്ടും നായക വേഷത്തിൽ എത്തുകയാണ്. ന്യൂ എന്ന ചിത്രത്തിലാണ് സൂര്യയുടെ ആദ്യ നായക വേഷം. വിജയ്‌യുടെ മെർസൽ, ചിമ്പുവിന്റെ മാനാട് എന്നീ ചിത്രങ്ങളിൽ എസ്.ജെ. സൂര്യ പ്രതിനായക വേഷമാണ് അവതരിപ്പിച്ചത്. ആദ്യമായാണ് എസ്.ജെ. സൂര്യയുടെ ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. ചെന്നൈയിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം. രണ്ടാം ഘട്ടമായി ഇരുപതുദിവസത്തെ ചിത്രീകരണമാണ്

പൊന്മുടി, ബ്രൈമൂർ, കല്ലാർ ഭാഗങ്ങളിലായി നടക്കുക. തമിഴിലെ മുൻകാല നായിക ലൈല ആണ് ആൻഡ്രു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക. സൂര്യയുടെ നായികയായി നന്ദ, വിക്രം, സൂര്യ എന്നിവർക്കൊപ്പം പിതാമകൻ എന്നിവയാണ് ലൈലയുടെ സൂപ്പർഹിറ്റ് ചിത്രങ്ങൾ.ക്യാപ്ടൻരാജു ആദ്യമായി സംവിധാനം ചെയ്ത ഇതാ ഒരു സ്നേഹഗാഥയാണ് മലയാളത്തിൽ ലൈലയുടെ ആദ്യചിത്രം. മോഹൻലാലിന്റെ നായികയായി മഹാസമുദ്രത്തിലും ദിലീപിന്റെ നായികയായി വാർ ആൻഡ് ലൗവിലും കമലിന്റെ സ്വപ്നക്കൂടിൽ അതിഥി വേഷത്തിലും അഭിനയിച്ച ലൈല പതിനാറ് വർഷത്തിനുശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിവരികയാണ്. വിവാഹശേഷം തമിഴ് സീരിയലുകളിൽ സജീവമാണ് ലൈല .മലയാളത്തിൽനിന്ന് അശ്വിൻ കുമാർ,കുളപ്പുള്ളി ലീല എന്നിവരും താരനിരയിലുണ്ട്. വിക്രം വേദയുടെ

സംവിധായകരായ പുഷ്കറും ഗായത്രിയും ചേർന്ന് വാൾ വാച്ചർ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ശരവണൻ, പ്രൊഡക്ഷൻ കൺട്രോളർ ചക്രവർത്തി .എൻ, പ്രൊഡക്ഷൻ മാനേജർ കല്ലാർ അനിൽ, രഘു, മേക്കപ്പ് മാലിക്, വസ്ത്രാലങ്കാരം രവികുമാർ, കലാസംവിധാനം അരുൺ വെഞ്ഞാറമൂട്, ആക്ഷൻ ദിനേശ് സുബ്ബരായൻ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SJ SURIYAH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.