സച്ചി രചനയും സംവിധാനവും നിർവഹിച്ച അയ്യപ്പനും കോശിയും സിനിമയിൽ അയ്യപ്പൻ നായരെ അവതരിപ്പിച്ച ബിജുമേനോനും ഭാര്യ കണ്ണമ്മയെ അവതരിപ്പിച്ച ഗൗരി നന്ദയും രണ്ടുവർഷത്തിനുശേഷം വീണ്ടും കണ്ടുമുട്ടി.ബിജു മേനോന് ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് ശൗരിനന്ദ ഈ വിശേഷം ആരാധകരുമായി പങ്കുവച്ചത്. ഇരുവരുടെയും അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളായിരുന്നു അയ്യപ്പൻനായരും കണ്ണമ്മയും. അതേസമയം അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് റിലീസിന് ഒരുങ്ങുകയാണ്. പവൻ കല്യാൺ ആണ് അയ്യപ്പൻ നായർ. ഗൗരി അവതരിപ്പിച്ച കണ്ണമ്മയായി എത്തുന്നത് നിത്യമേനോനും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |