ബാലിയിൽ അവധിക്കാലം ആഘോഷിച്ച് സുരഭി സന്തോഷ്. ബാലിയിൽ നിന്നുള്ള മനോഹര ചിത്രങ്ങളും വീഡിയോകളുമെല്ലാം സുരഭി സമൂഹമദ്ധ്യത്തിൽ പങ്കുവച്ചിട്ടുണ്ട്. ദൈവങ്ങളുടെ ദ്വീപ് എന്നാണ് ബാലിയെ വിശേഷിപ്പിക്കുന്നത്. സിനിമ തിരക്കുകളിൽ നിന്ന് അവധി എടുത്താണ് സുരഭിയുടെ ബാലി യാത്ര. കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടൻ മാർപ്പാപ്പ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് സുരഭി സന്തോഷ്.
മികച്ച പ്രകടനം ആദ്യ ചിത്രത്തിൽ തന്നെ കാഴ്ചവച്ചു. കിനാവള്ളിയാണ് മറ്റൊരു ശ്രദ്ധേയ ചിത്രം. ഒരു ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, എന്റെ മുത്തച്ഛൻ, മാർഗംകളി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |