സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും ഒന്നിക്കുന്ന എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവ് മേയ് 13ന് തിയേറ്ററുകളിൽ എത്തും. കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവമാണ് ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിന്റെ പ്രമേയം.സ്വാസികയും അദിതി രവിയുമാണ് നായികമാർ. അനീഷ് ജി. മേനോൻ, സുധീർ കരമന, സോഹൻ സീനുലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേളബാബു, നന്ദൻ ഉണ്ണി, ജയകൃഷ്ണൻ, ഷാജു ശ്രീധർ, നിസ്താർ അഹമ്മദ്, തുഷാര പിള്ള, എന്നിവരാണ് മറ്റു താരങ്ങൾ.യു.ജി.എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. സക്കറിയ തോമസ്, ശ്രീജിത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നാണ് നിർമ്മാണം . അഭിലാഷ് പിള്ളയാണ് തിരക്കഥാകൃത്ത്. രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്നു. രഞ്ജിൻ രാജാണ് സംഗീത സംവിധാനം. എഡിറ്റർ ഷമീർ മുഹമ്മദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |