സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ബാഷ് മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേര് മാറ്രം. എന്നാലും ന്റെളിയാ എന്നാണ് പുതിയ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെയാണ് അണിയറ പ്രവർത്തകർ പേര് മാറ്റിയത്. ലവ് ജിഹാദ് എന്ന പേരിൽ റിലീസിന് ഒരുങ്ങവേയാണ് പേര് മാറ്രം.ദുബായിൽ ചിത്രീകരിച്ച ചിത്രത്തിൽ ഗായത്രി അരുൺ ആണ് നായിക. സിദ്ദിഖ്, ലെന, മീര നന്ദൻ, ജോസ്കുട്ടി, അമൃത, സുധീർ പറവൂർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.തിരക്കഥ: ബാഷ് മുഹമ്മദ്, ശ്രീകുമാർ അറയ്ക്കൽ, ഛായാഗ്രഹണം: പ്രകാശ് വേലായുധൻ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം.ജയസൂര്യ, മുരളി ഗോപി, ജോജു ജോർജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബാഷ് മുഹമ്മദ് ലുക്കാ ചുപ്പി എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |