സ്വപ്നങ്ങൾക്കപ്പുറത്തെ കാഴ്ചകളിലൂടെ കുര്യൻ എന്ന യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുടെ കഥ പറയുന്ന സ്വപ്നങ്ങൾക്കപ്പുറം എന്ന ചിത്രത്തിലെ ഗാനങ്ങൾ റിലീസായി. ദിവ്യദർശൻ, ഇബ്രാഹിംകുട്ടി,സന്തോഷ് കീഴാറ്റൂർ,പ്രിയ, സീമ ജി നായർ, തങ്കച്ചൻവിതുര, സന്തോഷ് കോമഡി സ്റ്റാർ, റോബിൻ മച്ചാൻ, ശിവദാസൻമട്ടന്നൂർ, പ്രേംരാജ്, പ്രേംകുമാർ മുംബൈ.എൻ. കെ ഭാസ്കരൻ,സുമേഷ് തമ്പി,ഉഷ പയ്യന്നൂർ തുടങ്ങിയവരാണ് അഭിനേതാക്കൾ.പി & ജി സിനിമാസിന്റെ ബാനറിൽ പ്രേം ആർ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് എൻ. കെ ഭാസ്ക്കരൻ പയ്യന്നൂർ ആണ്. കഥ, തിരക്കഥ,സംഭാഷണം, ഗാനരചനഎന്നിവയും നിർമ്മാതാവിന്റേതാണ്. സംഗീതം പ്രേംകുമാർ മുംബൈ.ചായാഗ്രഹണം ഷാജി ജേക്കബ്.എഡിറ്റിംഗ് അനന്തു.
കലാസംവിധാനം ബാലൻ കൈതപ്പുറം. പ്രൊഡക്ഷൻ കൺട്രോളർ റിയാസ് മുഹമ്മദ്.വസ്ത്രാലങ്കാരം.ബാലൻ മട്ടന്നൂർ. മേക്കപ്പ് പുനലൂർ രവി. കൊറിയോഗ്രാഫർ ഇീതിയാസ് അബൂബക്കർ.സ്റ്റിൽസ് സുധി കെ സഞ്ജു. ഡിസൈൻസ് സജീഷ് എം ഡിസൈൻസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |