ഗ്ളാസിൽ പെയിന്റടിച്ച് ഫാഷൻ പരീക്ഷണം
ബോളിവുഡ് താരം ഉർഫി ജാവേദ് എന്നും വാർത്തകളിൽ ഇടം നേടാറുണ്ട്. ഹിന്ദി ബിഗ് ബോസിലൂടെ ശ്രദ്ധേയയായ ഉർഫിയുടെ വസ്ത്രങ്ങൾ ഓവർ ഗ്ളാമറസ് ആകാറുണ്ടെന്ന് ആക്ഷേപം ഉയരുമ്പോൾ താരം തന്നെ ഇതിനെതിരെ രംഗത്തുവരാറുണ്ട്.
ഗ്ളാസിൽ പെയിന്റ് അടിച്ചാണ് ഇത്തവണ പുത്തൻ ഫാഷൻ പരീക്ഷണം. പൂർണ നഗ്നയായാണ് ഉർഫി ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. ഗ്ലാസിൽ മഞ്ഞ പെയിന്റ് അടിച്ച് അതുവച്ചാണ് ഉർഫി നഗ്നത മറച്ചിരിക്കുന്നത്. 'എനിക്ക് എങ്ങനെയെന്ന് അറിയില്ല, എന്നോട് ചോദിക്കരുത്" എന്നാണ് ചിത്രങ്ങൾക്ക് നൽകിയ അടിക്കുറിപ്പ്. എന്നാൽ ചിത്രങ്ങൾക്കു നേരെ വൻ വിമർശനം ഉയരുന്നുണ്ട്.വാച്ചുകൾ കൊണ്ട് തയ്യാറാക്കിയ മിനി സ്കർട്ട് ധരിച്ചുള്ള വീഡിയോയും ഉർഫി പങ്കുവച്ചിട്ടുണ്ട്. സമയം എത്രയായി എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്. നേരത്തെ ചാക്കു മുതൽ ബ്ളേഡ് വരെ ഉർഫി തന്റെ ഫാഷനുവേണ്ടി ഉപയോഗിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |