ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരേപോലെ തിളങ്ങുന്ന നടിയാണ് വീണ നായർ.അഭിനേത്രി എന്നതിലുപരി നർത്തകികൂടിയാണ് വീണ നായർ. സമൂഹ മാദ്ധ്യമങ്ങളിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. തന്റെ കുഞ്ഞു വിശേഷങ്ങൾ അറിയിക്കുന്നതിനായി വീ വൈബ്സ് എന്ന പേരിൽ യൂട്യൂബ് ചാനലുമുണ്ട്. താരം പങ്കുവയ്ക്കുന്ന വിഡിയോകളെല്ലാം വൈറലാവാറുണ്ട്. ഇപ്പോഴിതാ നടി ഇരുപതു ദിവസം കൊണ്ട് ആറ് കിലോ ശരീരഭാരം കുറഞ്ഞ വിശേഷമാണ് ഏറ്റവും പുതിയതായി പങ്കുവച്ചിരിക്കുന്നത്. ഫിറ്റ് ട്രീറ്റ് കപ്പിൾ എന്ന ഫിറ്റ്നസ് ബ്ലോഗർസിന്റെ സഹായത്തിലാണ് വീണ മെലിഞ്ഞത്. 91 കിലോയുള്ള ഒന്നാമത്തെ ദിവസം മുതൽ 84 കിലോ വരെയെത്തിയ 21 ദിവസം വരെ വീണ തന്റെ വ്ളോഗിൽ പകർത്തിയിട്ടുണ്ട്.
കൃത്യമായ വർക്കൗട്ടിനൊപ്പം മധുരവും വറുത്തതും പൊരിച്ചതുമായ എല്ലാ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കി. അയമോദക വെള്ളം , ഉലുവ വെള്ളം തുടങ്ങിയ ആരോഗ്യ പാനീയങ്ങൾ സ്ഥിരമായി കുടിച്ചു. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറച്ചു. കൃത്യമായ ഡയറ്റും വർക്കൗട്ടും വന്നപ്പോൾ വീണയ്ക്കുണ്ടായ മാറ്റം ആരാധകർക്ക് പ്രചോദനമായി. ചുരുങ്ങിയ സമയം കൊണ്ട് ഇത്രയധികം മെലിയാൻ ചേച്ചിയുടെ അർപ്പണബോധമെന്നാണ് ആരാധകർ പറയുന്നത്. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്.
ജിബു ജേക്കപ്പ് ചിത്രം വെള്ളിമൂങ്ങയിലൂടെയാണ് വീണ നായർ സിനിമയിലേക്ക് അരങ്ങേറുന്നത് . പിന്നീട് ഒരു സെക്കന്റ് ക്ലാസ് യാത്ര, മറിയം മുക്ക്, ചന്ദ്രേട്ടൻ എവിടെയാ, ആടുപുലിയാട്ടം, വെൽക്കംടു സെൻട്രൽ ജയിൽ, ജോണി ജോണി യെസ് അപ്പാ, ഫ്രഞ്ച് വിപ്ലവം, ഞാൻ പ്രകാശൻ, തട്ടുംപുറത്ത് അച്യുതൻ, നീയും ഞാനും, കോടതി സമക്ഷം ബാലൻ വക്കീൽ, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |